തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്സോ കേസുകളെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ നിലവിലുള്ളപ്പോഴാണ് ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുന്നത്. 2023 ജൂലൈ 31 വരെയുള്ള കണക്കുകളാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്.
സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിലായി തീർപ്പുകല്‍പ്പിക്കാത്ത കേസുകളിൽ അധികവും തിരുവനന്തപുരത്തെ കോടതികളിലാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.1,384 കേസുകളാണ് തിരുവനന്തപുരത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തെ കോടതികളിൽ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു.
Post Your Comments