ഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയതായും ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രസർക്കാർ സജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ട്. മൊബൈല്‍ പരിശോധനാ യൂണിറ്റും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ബസിനുള്ളിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ധ സംഘം കേരളത്തിലുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണ്,’ മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
നേരത്തെ, സംസ്ഥാനത്ത് നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
Post Your Comments