KeralaLatest NewsNews

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി പണവുമായി പിടിയില്‍, പിടിച്ചെടുത്തത് 39,200 രൂപ

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി പണവുമായി പിടിയില്‍. മലപ്പുറം തിരൂരങ്ങാടി മോട്ടോര്‍വാഹന ഇന്‍സ്പെക്ടര്‍ സുള്‍ഫിക്കറിനെ ആണ് വിജിലന്‍സ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 39,200 രൂപ പിടിച്ചെടുത്തു.

Read Also: പിഎം വിശ്വകർമ്മ പദ്ധതി പരമ്പരാഗത കരകൗശല തൊഴിലാളികളെ പിന്തുണക്കാനും സംരക്ഷിക്കാനും പ്രധാന പങ്ക് വഹിക്കും: എസ് ജയശങ്കർ

ഏജന്റുമാര്‍ ഇയാള്‍ക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം വിജിലന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറില്‍ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

അതേസമയം, മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button