Latest NewsNewsIndia

അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

റാഞ്ചി: അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ജാർഖണ്ഡിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. റാഞ്ചിയിലെ ഗെറ്റൽസുഡ് അണക്കെട്ടിലാണ് മത്സ്യങ്ങൾ ചത്തത്. മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന നാല് കൂടുകളിലാണ് മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. 500 ഗ്രാം മുതൽ ഒരു കിലോ ഗ്രാം വരെ ഈ മത്സ്യങ്ങൾക്ക് ഭാരമുണ്ട്.

Read Also: സംസ്‌ഥാനത്ത്‌ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകൾ: ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്

സംസ്ഥാന കൃഷി മന്ത്രി ബാദൽ പത്രലേഖാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് ബാദൽ നിർദേശം നൽകി. താനും സംഘവും അണക്കെട്ട് സന്ദർശിക്കുമെന്നും മത്സ്യങ്ങൾ എങ്ങനെ ചത്തുവെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും അരൂപ് കുമാർ ചൗധരി അറിയിച്ചു.

Read Also: വിവാദപരമായ ഉള്ളടക്കങ്ങളെ തടയാൻ ത്രെഡ്സ്! ഈ സേർച്ച് വേഡുകൾ ഉടൻ ബ്ലോക്ക് ചെയ്തേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button