കൊച്ചി: കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഈ പണമെല്ലാം സിപിഎം നേതാക്കളുടെ അനധികൃത സ്വത്തു സമ്പാദ്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചപ്പോൾ സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തി ബിനാമികൾ വഴി സിപിഎം നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ, ആ സമയം സഹകരണ ബാങ്കുകളെ ഉപയോഗിച്ച് പലരുടെയും പേരുകളിൽ അവിടെയെല്ലാം രാപകൽ കള്ളപ്പണം നിക്ഷേപിച്ചു. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ നോക്കിയാൽ, കരുവന്നൂർ ബാങ്കിലെ നൂറുകണക്കിനു കോടി രൂപ ബിനാമികൾ നിക്ഷേപിച്ചത് പല നേതാക്കളുടെയും കള്ളപ്പണമാണ്. അത് മറ്റു ബാങ്കുകളിലുമുണ്ട്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണമുണ്ടാകും. കേരളത്തിലെ സഹകരണ മേഖലയെ ആകെ കാർന്നുതിന്നുന്ന ഇടത്–വലത് രാഷ്ട്രീയ നേതാക്കന്മാരുടെ മുഴുവൻ അഴിമതിയും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വെളിച്ചത്തു കൊണ്ടുവരും,’ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments