തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഇടതുമുന്നണിയെ സ്‌നേഹിക്കുന്നവരല്ലെന്നും വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. എല്‍ഡിഎഫില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍, മുന്നണിയില്‍ ചില കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വമായി ചില ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവരുടെ ലക്ഷ്യം എന്താണെന്ന് വരും ദിവസങ്ങളില്‍ മനസിലാക്കാന്‍ പറ്റും. ഏതായാലും ഇപ്പോള്‍ ഈ വിഷയവുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സമയാസമയം ചര്‍ച്ച ചെയ്യും. 20 ന് ഇടതുമുന്നണി യോഗം ചേരാനിരിക്കുകയാണ്. രണ്ടുമാസങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യേണ്ട വിഷയം, മാസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച ചെയ്യുന്ന പതിവ് എല്‍ഡിഎഫിനും ഇല്ല, സിപിഎമ്മിനും ഇല്ല,’ മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Leave a Comment