ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നിവ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. ഐഫോൺ 15 സീരീസിന്റെ ഔദ്യോഗിക ലോഞ്ചിന് ഒപ്പമാണ് ഈ രണ്ട് വാച്ചുകളും കമ്പനി അവതരിപ്പിച്ചത്. നിലവിൽ, ഇവയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി ആളുകളാണ് ഇവ പ്രീ ബുക്കിംഗ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ രണ്ട് വാച്ചുകളും ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തും. പുതിയ മോഡലുകളുടെ ഡിസൈൻ ആപ്പിൾ വാച്ച് സീരീസ് 8-നോട് സാമ്യം ഉള്ളതാണെങ്കിലും, മറ്റ് സീരീസുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
ആപ്പിൾ വാച്ച് സീരീസ് 9-ൽ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ഒറ്റ ചാർജിൽ 18 മണിക്കൂര്‍ നേരം ബാറ്ററി ലഭിക്കും. ഇതിലെ ഡബിൾ ടാപ്പ് സംവിധാനം വഴി ഉപയോക്താക്കൾക്ക് കോളുകൾ എടുക്കാനും, നിർത്താനും, പാട്ടുകൾ നിയന്ത്രിക്കാനും, ടൈമർ നിലനിർത്താനും, അലാറം സ്നൂസ് ചെയ്യാനും സാധിക്കും. 41 എംഎം, 45 എംഎം എന്നീ സൈസുകളിലാണ് ഇവ ലഭ്യമാകുക. മിഡ്നൈറ്റ്, സ്റ്റാർ ലൈറ്റ്, സിൽവർ, ചുവപ്പ്, ന്യൂ പിങ്ക് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിൽ എത്തുന്ന ആപ്പിൾ വാച്ച് സീരീസ് 9-ന്റെ ഇന്ത്യൻ വിപണി വില 41,900 രൂപയാണ്.
Also Read: സനാതന ധര്മ്മത്തിന് എതിരെ നില്ക്കുന്ന രാഷ്ട്രീയ നേതാക്കളെ ബഹിഷ്കരിക്കാന്‍ പുരോഹിതരുടെ ആഹ്വാനം
രണ്ടാം തലമുറ വാച്ചാണ് ആപ്പിൾ വാച്ച് അൾട്രാ 2. ഇവയ്ക്ക് 49 എംഎം വലിപ്പമുണ്ട്. മെച്ചപ്പെട്ട ലൊക്കേഷൻ ട്രാക്കിംഗ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും, ഡബിൾ ടാപ്പ് സംവിധാനം ഉപയോഗിച്ച് ഡിസ്പ്ലേയിൽ സ്പർശിക്കാതെ തന്നെ വാച്ച് നിയന്ത്രിക്കാനും കഴിയുന്നതാണ്. 36 മണിക്കൂർ ബാറ്ററി ലൈഫാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ആൽപൈൻ ലൂപ്പ്, ട്രയൽ ലൂപ്പ്, ഓഷ്യൻ ബാൻഡ് എന്നിങ്ങനെ കളർ ഓപ്ഷനുകളിൽ എത്തുന്ന ഈ പ്രീമിയം വാച്ചിന്റെ ഇന്ത്യൻ വിപണി വില 89,900 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments