Latest NewsNewsIndia

മോഷ്ടിച്ചത് 500 ലധികം ആഡംബര കാറുകൾ; വാഹനം കവർന്നുകൊണ്ടു വരുന്നവർക്ക് 3 ലക്ഷം കമ്മീഷൻ – സംഘം പിടിയിൽ

മൂന്ന് വർഷത്തിനിടെ രാജ്യത്തുടനീളം 500 ആഡംബര വാഹനങ്ങൾ മോഷ്ടിച്ചതിന് അന്തർസംസ്ഥാന സംഘത്തിലെ രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ ഗാജി (32), റാഞ്ചി സ്വദേശി ഇർഫാൻ ഹസൻ (34) എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി ആഡംബര കാറുകൾ മാത്രം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

ലാപ്‌ടോപ്പ് ഉപയോഗിച്ച് കോഡുകൾ മാറ്റി വാഹനങ്ങൾ മോഷ്ടിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തന രീതിയെന്ന് പോലീസ് പറഞ്ഞു. മോഷണത്തിന് ശേഷം, മോഷ്ടിച്ച വാഹനങ്ങളുടെ ഫോട്ടോകൾ ലേലം ചെയ്ത വാഹനങ്ങളാണെന്ന് പറഞ്ഞ് വിവിധ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ് വഴി വിൽപനയ്ക്കായി പ്രചരിപ്പിച്ചു. സംഘം അവരുടെ കാറുകൾ ടാർഗെറ്റിന്റെ കാറിനടുത്ത് പാർക്ക് ചെയ്യുകയും കാറുകൾ അൺലോക്ക് ചെയ്യാനും മോഷ്ടിക്കാനും അവരുടെ സെക്യൂരിറ്റി സ്കാൻ ചെയ്യുകയും ചെയ്യും.

ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിലെ മോഷ്‌ടാക്കളുമായി സഹകരിച്ചായിരുന്നു മോഷണം. വാഹനം കവർന്നുകൊണ്ടു വരുന്നവർക്ക് രണ്ടു മുതൽ മൂന്നു ലക്ഷംവരെ കമ്മിഷനാണു പ്രതികൾ നൽകിയിരുന്നത്. സെക്യൂരിറ്റി ഡീകോഡ് ചെയ്ത് 500-ലധികം പ്രീമിയം വാഹനങ്ങൾ സംഘം മോഷ്ടിക്കുകയും ചെയ്തതായി പോലീസിന്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. പ്രതികളിൽനിന്ന് 1.32 കോടി വിലമതിക്കുന്ന 10 ആഡംബര കാറുകൾ പൊലീസ് കണ്ടെത്തി. ടൊയോട്ട ഫോർച്യൂണർ, ഹ്യുണ്ടായ് അൽകാസർ, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സ്വിഫ്റ്റ് എന്നിവയുൾപ്പെടെ 1.32 കോടി രൂപ വിലമതിക്കുന്ന 10 വാഹനങ്ങളാണ് സംഘത്തിൽ നിന്നും പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button