Latest NewsKeralaIndiaNews

‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’: മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

ഡല്‍ഹി: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതികരണം ആരാഞ്ഞത്.

എന്നാൽ, മന്ത്രിസഭ പുനസംഘടന മുന്‍ധാരണ അനുസരിച്ച് നടക്കുമെന്നും നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിസഭ പുനസംഘടനയെക്കുറിച്ചുള്ള കെ മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ചും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതിയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button