Latest NewsKeralaNews

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ

ലോണ്‍ കമ്പനി ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഭര്‍ത്താവ് ജീവനൊടുക്കി

വയനാട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അജയനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോട് കൂടിയായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്. ലോട്ടറി തൊഴിലാളിയായ അജയന്‍ സാമ്പത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയപ്പോഴാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ സഹായം തേടിയത്. 5000 രൂപയാണ് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് അജയന്‍ കടം വാങ്ങിയത്.

Read Also; ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ ലോണ്‍ ആപ്പുകാര്‍ അജയന്റെ ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. അജയന്റെ സുഹൃത്തുക്കളുടെ ഫോണിലേക്കാണ് ഭാര്യയുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ലോണ്‍ ആപ്പുകാര്‍ അയച്ചത്. ഇതില്‍ മനംനൊന്താണ് അജയന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, ഭീഷണി , ഐടി വകുപ്പ് പ്രകാരം ലോണ്‍ ആപ്പിനെതിരെ പോലീസ് കേസെടുക്കും. സൈബര്‍ സെല്ലിന്റെ പ്രാഥമിക പരിശോധനയില്‍ അജയന് ലോണ്‍ ആപ്പുകാരുടെ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button