KeralaLatest NewsNews

സൈബർ ആക്രമണം: പോലീസിൽ പരാതി നൽകി മറിയ ഉമ്മൻ

തിരുവനന്തപുരം: പോലീസിൽ പരാതി നൽകി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടി. സൈബർ അധിക്ഷേപത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: പ്രീമിയം ഉപഭോക്താക്കൾക്കായി പുതിയ അക്കൗണ്ടുകൾ അവതരിപ്പിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

ഡിജിപിക്കാണ് മറിയ ഉമ്മൻ പരാതി നൽകിയത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിളളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read Also: കുരങ്ങന്റെ കുസൃതിയിൽ വിനോദസഞ്ചാരിയ്ക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ: കണ്ടെത്തി തിരികെ നൽകി ഫയർഫോഴ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button