ചെന്നൈ: തമിഴ്നാട്ടിലും തെലങ്കാനയിലും റെയ്ഡ് നടത്തി എൻഐഎ. 60 ലക്ഷം രൂപ പരിശോധയിൽ കണ്ടെടുത്തു. 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തുവെന്നും എൻഐഎ അറിയിച്ചു. അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തുവെന്ന് എൻഐഎ വ്യക്തമാക്കി.
Read Also: തലയ്ക്ക് സ്ഥിരതയുള്ള ആരും ഇങ്ങനെ കുറ്റി പോലെ എഴുന്നേറ്റു നിൽക്കില്ല: രഘുവിനെ പരിഹസിച്ച് ശാരദക്കുട്ടി
അറബിക് ക്ലാസിന്റെ മറവിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നും എൻഐഎ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.
കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലും പരിശോധന നടന്നിരുന്നു.
Read Also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി: ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു
Post Your Comments