Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ലിബിയ വെള്ളപ്പൊക്കം, മരിച്ചവരുടെ എണ്ണം 11,000 കടന്നു: പതിനായിരത്തോളം പേര്‍ ഇപ്പോഴും കാണാമറയത്ത്

ട്രിപ്പോളി: ലിബിയയില്‍ ഉണ്ടായ പ്രളയത്തില്‍ മരണം 11,000 കടന്നതായി റിപ്പോര്‍ട്ട്. മരണം 20,000 കടക്കുമെന്നാണ് വിവരം. പതിനായിരത്തിലധികം പേരെ കാണാതായി എന്നാണ് കണക്ക്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തുറമുഖ നഗരമായ ഡെര്‍ണയെ ആണ്. നഗരത്തിന് മുകളിലുള്ള പര്‍വതനിരകളിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.

Read Also: കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം: രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്

തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സഹായത്തിനായി മേഖലയില്‍ എത്തിയെങ്കിലും തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. നഗരത്തില്‍ വെള്ളമോ വൈദ്യുതിയോ പെട്രോളോ ലഭ്യമല്ല.

ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുഃനസ്ഥാപിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യതയും വര്‍ധിക്കുന്നു. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഡാനിയേല്‍ കൊടുങ്കാറ്റാണ് ലിബിയയില്‍ നാശം വിതച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button