സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി സരിത നായര്‍: പുസ്തകം ഇറക്കുന്നത് ‘പ്രതിനായിക’ എന്ന പേരില്‍

തിരുവനന്തപുരം: സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. അത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചിട്ടുമുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Read Also:പണമിടപാട് സംബന്ധിച്ച് തർക്കം: പാലോട് കെട്ടിടത്തിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, 2 പേർ അറസ്റ്റിൽ

‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.

Share
Leave a Comment