ന്യൂഡല്‍ഹി: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
Read Also: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍
സനാതന ധര്‍മ്മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല. ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മ വിവാദത്തില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തുന്നത്.
Post Your Comments