KeralaLatest News

വിവാദങ്ങൾക്കിടെ ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്: മന്ത്രിസഭ പുന:സംഘടന

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പുർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭ പുന:സംഘടന നംവബറിൽ. മന്ത്രി സ്ഥാനം ഘടകക്ഷികൾ വച്ചുമാറുമെന്നുള്ളത് നേരത്തെയുള്ള തീരുമാനമായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. ഇവർക്കു പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്താനാണ് സാധ്യത.

അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ് കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്‍റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും.ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button