രാജ്യത്തെ വിമാനത്താവളങ്ങളിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യ. ഇത്തവണ ‘അഭിനന്ദൻ’ പദ്ധതിക്കാണ് എയർ ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. എയർ ഇന്ത്യയുടെ യാത്രക്കാർക്ക് വ്യക്തിഗതവും, തടസരഹിതവുമായ ഔൺ-ഗ്രൗണ്ട് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 16 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് കേരളത്തിൽ നിന്നും ഇടം നേടിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി 16 വിമാനത്താവളങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ നിയമിക്കുന്നതാണ്. അവർ എയർ ഇന്ത്യ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതാണ്. എയർ ഇന്ത്യ ഇതിനോടകം തന്നെ 100-ലധികം സർവീസ് അഷ്വറൻസ് ഓഫീസർമാരെ എയർപോർട്ടുകളിലുടനീളം റിക്രൂട്ട് ചെയ്യുകയും, വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, പൂനെ, വാരണാസി, വിശാഖപട്ടണം എന്നീ ജില്ലകളിലെ വിമാനത്താവളങ്ങളിൽ അഭിനന്ദൻ പദ്ധതി നടപ്പാക്കുന്നതാണ്.
Post Your Comments