ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പദ്ധതി. പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്കാണ് തമിഴ്‌നാട്ടില്‍ നാളെ തുടക്കമാകുന്നത്. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
read also: ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ആർബിഐ, യുപിഐയുമായി ഉടൻ ബന്ധിപ്പിച്ചേക്കും
വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്. കുടുംബ വരുമാനത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ദ്രാവിഡ മോഡല്‍ ഭരണത്തിന്റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments