Latest NewsNewsIndia

‘ഇനി മുതല്‍ നീ എന്റെ അമ്മ’: പിതാവ് ബലാത്സംഗം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച്‌ ഭര്‍ത്താവ്

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം

ലക്‌നൗ: പിതാവ് ബലാത്സംഗം ചെയ്ത യുവതിയെ ഉപേക്ഷിച്ചു ഭർത്താവ്. മുസാഫര്‍നഗറില്‍ ആണ് സംഭവം. ഓഗസ്റ്റ് 5 ന് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഭര്‍തൃപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

‘എന്റെ പിതാവ് ബലാത്കാരമായി നീയുമായി ബന്ധം സ്ഥാപിച്ചു. ഇനി മുതല്‍ നീ എന്റെ അച്ഛന്റെ ഭാര്യയാണ്. അതിനാല്‍ അമ്മയാണ്. ഇനി എന്നോടൊപ്പം ജീവിക്കാന്‍ നന്നെ അനുവദിക്കില്ല’ എന്ന് ഭര്‍ത്താവ് പറഞ്ഞതായി യുവതി പരാതിയില്‍ ആരോപിച്ചു.

read also: ജീവനക്കാർക്ക് വീണ്ടും ആശങ്ക! കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആൽഫബെറ്റ്, കാരണം ഇത്

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഭർത്താവ് ഇല്ലാതിരുന്ന ദിവസം ഭര്‍തൃപിതാവ് പീഡിപ്പിച്ചുവെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ തന്നോടൊപ്പം ജീവിക്കാന്‍ വിസമ്മതിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതി ആരോപിച്ചു.

ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമെതിരെ ലൈംഗിക അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button