Latest NewsNewsBusiness

കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ ഇനി എളുപ്പത്തിൽ ചേരാം, പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്

9633600800 എന്ന വാട്സ്ആപ്പ് നമ്പർ മുഖാന്തരമാണ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുക

കേന്ദ്രസർക്കാറിന്റെ ഇൻഷുറൻസ് പദ്ധതികളിൽ എളുപ്പത്തിൽ ചേരാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് വളരെ ലളിതമായ രീതിയിൽ പദ്ധതികളിൽ അംഗമാകാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നീ അപകട ഇൻഷുറൻസ് പദ്ധതികളിൽ വാട്സ്ആപ്പ് മുഖാന്തരം എളുപ്പത്തിൽ ചേരാൻ സാധിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും ഫെഡറൽ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.

9633600800 എന്ന വാട്സ്ആപ്പ് നമ്പർ മുഖാന്തരമാണ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുക. 18 വയസിനും 50 വയസിനും പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ജീവൻ ജ്യോതി ഭീമ യോജനയിലും, 18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സുരക്ഷാ ബീമാ യോജനയിലും അംഗത്വം എടുക്കാവുന്നതാണ്. ഇതാദ്യമായാണ് ഈ അപകട ഇൻഷുറൻസ് പദ്ധതികളിൽ വാട്സ്ആപ്പ് വഴി അംഗത്വം എടുക്കാൻ ഒരു ബാങ്ക് സൗകര്യം ഒരുക്കുന്നത്. ബാങ്കുകളുടെ ശാഖകളിൽ നേരിട്ട് എത്താതെ, കടലാസ് രഹിതമായാണ് പദ്ധതി.

Also Read: വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button