ക്യാഷ് ഓൺ ഡെലിവറി മുഖാന്തരം 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ. രാജ്യത്ത് പ്രചാരം നിർത്തലാക്കിയ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ നടപടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 19 മുതലാണ് ക്യാഷ് ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുകയില്ലെന്ന് ആമസോൺ വ്യക്തമാക്കിയത്. അതേസമയം, തേർഡ് പാർട്ടി കൊറിയർ പങ്കാളി മുഖേനയാണ് ആമസോണിൽ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ കൈപ്പറ്റുന്നതെങ്കിൽ 2000 രൂപ സ്വീകരിക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.
ഈ വർഷം മെയ് 19-നാണ് റിസർവ് ബാങ്ക് രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. മെയ് മുതൽ സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനും, മാറ്റിയെടുക്കുന്നതിനുള്ള അവസരം ആർബിഐ നൽകിയിരുന്നു. ഇനി രണ്ടാഴ്ച മാത്രമാണ് നോട്ടുകൾ മാറ്റിവാങ്ങാനോ, നിക്ഷേപിക്കാനോ സാധിക്കുകയുള്ളൂ. 93 ശതമാനത്തിലധികം 2000 രൂപ നോട്ടുകൾ ബാങ്കുകളിലേക്ക് തിരിച്ചെത്തിയതിനാൽ, അവസാന തീയതി ദീർഘിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഇത് കണക്കിലെടുത്താണ് ആമസോണും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also Read: ‘ഇനി മുതല്‍ നീ എന്റെ അമ്മ’: പിതാവ് ബലാത്സംഗം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്
Post Your Comments