KeralaLatest NewsNews

നിപ പ്രതിരോധം: മാനസിക പിന്തുണയുമായി ടെലി മനസ്

കോഴിക്കോട്: കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പർ 0495 2961385 രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കും. സംസ്ഥാന തലത്തിലുള്ള ടെലി മനസ് ‘14416’ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: യാത്രക്കിടെ വവ്വാല്‍ മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് നിരീക്ഷണം, ആശങ്ക വേണ്ട: കടകംപള്ളി സുരേന്ദ്രന്‍

പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടാനായി ഹെൽപ് ലൈൻ നമ്പർ നൽകുന്നുണ്ട്. ഇതുവരെ 308 പേരെ വിളിക്കുകയും 214 പേർക്ക് മാനസിക പിന്തുണ നൽകുകയും, ടെലി മനസ് ഹെൽപ് ലൈൻ നമ്പർ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം മുക്കി കൊലപ്പെടുത്തി; മൃതദേഹം പുഴയിൽ തള്ളാൻ സഹായിച്ചത് ഭാര്യ, യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button