മഹാരാഷ്ട്ര: പാൽഘറിൽ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ യുവാവ് കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ കൂട്ടുനിന്നത് ഭാര്യ. യുവാവ് പോലീസിൽ പിടിയിൽ. സിനിമാരംഗത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന നൈന മഹത് ആണ് കൊല്ലപ്പെട്ടത്. അഞ്ചുവർഷമായി യുവതിയുമായി അടുപ്പമുള്ള വസ്ത്രാലങ്കാര വിദഗ്ധൻ മനോഹർ ശുക്ലയാണ് കാമുകിയെ കൊലപ്പെടുത്തിയത്. കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തന്നെ വിവാഹം കഴിക്കാനായി നൈന കാമുകനെ നിർബന്ധിച്ചിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മനോഹർ ഇത് നിരസിച്ചതോടെ യുവതി മനോഹറിനെതിരെ പോലീസിൽ പരാതി നൽകി. മനോഹർ തന്നെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു പരാതി. താൻ വിവാഹിതനാണെന്നും വിവാഹം കഴിക്കാൻ കഴിയില്ലെന്നും മനോഹർ യുവതിയോട് പറഞ്ഞു. പരാതി പിൻവലിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇത് നിരസിച്ചു. ഇതോടെ യുവതിയെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. ബക്കറ്റിലെ വെള്ളത്തിൽ മുഖം അമർത്തി മുക്കി ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വിവരം ഇയാൾ തന്റെ ഭാര്യയെ അറിയിച്ചു. ഭാര്യയുടെ സഹായത്തോടെ മനോഹർ നൈനയുടെ മൃതദേഹം പുഴയിൽ തള്ളി.
ആഗസ്റ്റ് 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റ് 12ന് മകളെ കാണാനില്ലെന്ന് കാട്ടി നൈനയുടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടത്തിയത് മനോഹർ ശുക്ല ആണെന്ന് പോലീസ് കണ്ടെത്തി. മനോഹറിന് പിന്നാലെ ഭാര്യയേയും പോലീസ് പിടികൂടി.
Post Your Comments