തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്.
കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം, ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുക.
റേഡിയേഷന്‍ തെറാപ്പി മെഷീന്‍, എംആര്‍ഐ, സിടി, പെറ്റ് സിടി സ്‌കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തരമായി വാങ്ങുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണെന്നും പി രാജീവ് പറഞ്ഞു.
Post Your Comments