തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതു താൽപര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും, ഇടപെടലുകൾ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിക്കാരുടെ ആരോപണം. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് റദ്ദാക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു.
തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
Post Your Comments