തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Read Also: ഒക്ടോബറോടെ അസമിൽ നിന്ന് അഫ്‌സ്പ നിയമം പൂർണ്ണമായി എടുത്തു കളയും: മുഖ്യമന്ത്രി
അതേസമയം, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13-ാം വാര്‍ഡും കൂടി കണ്ടയിന്‍മെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ 8 പഞ്ചായത്തുകളാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
Post Your Comments