Latest NewsKeralaNews

വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: അബദ്ധവശാൽ കാർ നിയന്ത്രണം വിട്ടതെന്ന് പ്രതി, ഭാര്യക്കെതിരെയും പരാതി

കാട്ടാക്കട: പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ(15) കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

മനഃപൂർവം ചെയ്തതല്ലെന്നും അബദ്ധവശാൽ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നുമാണ് പ്രിയരഞ്ജൻ പറഞ്ഞത്. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറാ(15)ണ് ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളിക്ഷേത്രത്തിനു മുന്നിൽെവച്ച് കാറിടിച്ചു മരിച്ചത്. ക്ഷേത്രത്തിനു മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ മുൻവൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

അതേസമയം, പ്രിയരഞ്ജന്റെ ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദപ്രചാരണം നടത്തുന്നതായി, മരിച്ച ആദിശേഖറിന്റെ അച്ഛൻ അരുൺകുമാർ കാട്ടാക്കട പൊലീസില്‍ പരാതി നൽകി. പ്രതി കുട്ടിയെ ഇടിച്ചിട്ടതാണെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ പരാതി നൽകിയത്. അതിനുശേഷമാണ് അപവാദപ്രചാരണമെന്നും ഇതിനു പിന്നിൽ പ്രതിയുടെ ഭാര്യയാണെന്നും ഇ-മെയിൽ വഴി നൽകിയ പരാതിയിൽ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button