Latest NewsNewsIndia

നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, കോടികളുടെ സ്വത്തുക്കള്‍ പ്രമുഖ ബില്‍ഡര്‍ തട്ടിയെടുത്തതായി പരാതി

ചെന്നൈ: നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കായും 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഗൗതമി പദ്ധതിയിട്ടിരുന്നു. ഇത് വിറ്റുതരാമെന്ന വ്യാജേന ബില്‍ഡറായ അളഗപ്പനും ഭാര്യയും തന്നെ സമീപിച്ച് വസ്തുക്കള്‍ കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

Read Also: പിപി മുകുന്ദന് ബിജെപിയിൽ കാരണവരുടെ സ്ഥാനം: കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ

ഇതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകളില്‍ നിന്നും തനിക്കും മകള്‍ക്കും വധഭീഷണി നേരിടേണ്ടതായി വന്നെന്നും ഗൗതമിയുടെ പരാതിയില്‍ പറയുന്നു. ഇത് ശുഭലക്ഷ്മിയുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സ്വത്തുക്കള്‍ വീണ്ടെടുക്കണമെന്നും ഭീക്ഷണി പെടുത്തിയവര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി പറഞ്ഞു. ഗൗതമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button