കോവിഡാനന്തരകാലത്ത് ചെറുപ്പക്കാരില്‍ ഹൃദയാഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് കോവിഡിന്റെ അനന്തരഫലമാണെന്ന വാദങ്ങള്‍ ഉണ്ടെങ്കിലും അക്കാര്യം തെളിയിക്കാന്‍ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ല. ഹൃദയാഘാതം ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടാന്‍ പ്രധാനകാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണശീലവുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവിടെയിതാ, യുവാക്കളില്‍ ഹൃദയാഘാതം തടയുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അപകടസാധ്യത കുറയ്‌ക്കേണ്ടതിനും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ പറയുന്നു.
Read Also: നിപ വൈറസ്: കൺട്രോൾ റൂം സജ്ജമെന്ന് ആരോഗ്യമന്ത്രി
1. ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍, പൂരിതവും ട്രാന്‍സ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ ചെയ്യുക.
2. വ്യായാമം: ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ജോഗിംഗ്, നീന്തല്‍, സൈക്ലിംഗ് പോലുള്ള ഹൃദയത്തിന് ഗുണകരമായ വ്യായാമങ്ങള്‍ ചെയ്യണം. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
3. പുകവലി ഉപേക്ഷിക്കുക: പുകവലി ഹൃദയാഘാത സാധ്യത നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നു. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതിനായി ആരോഗ്യ വിദഗ്ധരുടെ സഹായമോ ലഹരിവിമുക്ത ചികിത്സയോ തേടുക.
4. മദ്യപാനം നിയന്ത്രിക്കണം: അമിതമായ മദ്യപാനം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ മദ്യപാനം ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം.
5. സമ്മര്‍ദ്ദം നിയന്ത്രിക്കുക: വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൃദ്രോഗത്തിന് കാരണമാകും. വ്യായാമം, ധ്യാനം, യോഗ, അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ തേടുന്നത് പോലുള്ള സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആരോഗ്യകരമായ വഴികള്‍ തെരഞ്ഞെടുക്കുക.
6. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളിന്റെ അളവും: ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളിന്റെ അളവും ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളാണ്. ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഇവ രണ്ടും പതിവായി പരിശോധിക്കുകയും നിയന്ത്രിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക.
7. ശരീരഭാരം: അമിതഭാരം ഹൃദയത്തെ ആയാസപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സമീകൃതാഹാരം പിന്തുടരുകയും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താനാകും.
Post Your Comments