Latest NewsNewsBusiness

സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ, അറിയാം ഇന്നത്തെ ഓഹരി നിലവാരം

സെൻസെക്സിൽ ഇന്ന് 745 കമ്പനികൾ നേട്ടത്തിലും, 2,934 കമ്പനികൾ നഷ്ടത്തിലും, 126 കമ്പനികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്നലെ നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നെങ്കിലും, ഇന്ന് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. നിഫ്റ്റി 3.15 പോയിന്റ് നഷ്ടത്തിൽ 19,993.20-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിലും ലാഭമെടുപ്പ് നടന്നെങ്കിലും നേരിയ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് 94.05 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 67,221.13-ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരുവേള സെൻസെക്സ് 67,539.10 പോയിന്റ് വരെ ഉയർന്നിരുന്നു.

സെൻസെക്സിൽ ഇന്ന് 745 കമ്പനികൾ നേട്ടത്തിലും, 2,934 കമ്പനികൾ നഷ്ടത്തിലും, 126 കമ്പനികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി. റെക്കോർഡ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഓഹരികളിൽ ലാഭമെടുപ്പ് ഉണ്ടായേക്കാമെന്ന വിലയിരുത്തലുകൾ നിലനിന്നിരുന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിലെ ലാഭമെടുപ്പാണ് ഇന്ന് സൂചികകളെ പ്രധാനമായും വലച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 3.07 ശതമാനവും, സ്മോൾക്യാപ് സൂചിക 4.10 ശതമാനവും നഷ്ടം നേരിട്ടു.

Also Read: സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ഷാൾ: ജി20 നേതാക്കൾക്ക് പ്രധാനമന്ത്രി മോദി നൽകിയ സമ്മാനങ്ങൾ

ഭാരതി ഹെവി ഇലക്ട്രിക്കൽസ്, പവർ ഫിനാൻസ് കോർപ്പറേഷൻ, ദേവയാനി ഇന്റർനാഷണൽ, ബിപിസിഎൽ, പവർഗ്രിഡ്, അദാനി എന്റർപ്രൈസസ്, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്. ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ച അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button