Latest NewsIndia

ബംഗാളില്‍ നിന്നും ടാറ്റയെ പറഞ്ഞുവിട്ടത് സിപിഎം, നിരവധിപ്പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി: രൂക്ഷവിമർശനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ടാറ്റ നാനോ ഫാക്ടറി ബംഗാളില്‍ നിന്ന് പുറത്ത് പോയതിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിനാണെന്ന് തുറന്നടിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ‘സിപിഐഎം ജനങ്ങളുടെ ഭൂമി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ ആ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുകയാണ്.

ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല’, മമത പറഞ്ഞു. വടക്കന്‍ ബംഗാളില്‍ വിജയ സമ്മിലാനി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ‘ഒരുപാട് പേര്‍ക്ക് ജോലി നല്‍കുമായിരുന്ന ടാറ്റയെ പറഞ്ഞുവിട്ടത് ഞാനാണെന്ന് പലരും പറയുന്നുണ്ട്.’

‘സംസ്ഥാനത്ത് നിന്ന് ടാറ്റയെ പറഞ്ഞുവിട്ടത് ഞാനല്ല, അത് സിപിഐഎമ്മാണ്. അവര്‍ക്ക് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഞങ്ങള്‍ ഭൂമി നല്‍കാന്‍ തയ്യാറല്ലാത്ത കര്‍ഷകര്‍ക്ക് അത് തിരിച്ചുനല്‍കുകയായിരുന്നു.’, മമത ബാനര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button