അങ്കമാലി: അമല ഹോംസ് & പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ അങ്കമാലി ജെ വി ജെ യുമായി സഹകരിച്ച് ആമ്പുലൻസ് സർവീസ് സേവനം കേരളത്തിനകത്തും പുറത്തുംഉടനീളം ലഭ്യമാകുന്ന രീതിയിൽ ഏർപ്പെടുത്തി.അങ്കമാലി ഐക്കാട്ടുകടവിൽ അമല ഹോമിൽ സംഘടിപ്പിച്ച ചടങ്ങിൽ അങ്കമാലി പോലീസ് സ്റ്റേഷൻ ഓഫീസർ. ലാൽ കുമാർ ആമ്പുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. അമല ഫെല്ലോഷിപ് ദേശീയ പ്രസിഡന്റ് . സി എ ജോർജ് കുര്യൻ പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ജെനറൽ കൺവീനർ ‘ ആന്റു പെരുമായൻ, അമല ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ് .ഡാന്റി കാച്ചപ്പിള്ളി, ജനറൽ സെക്രട്ടറി .ജോർജ്ജ് പടയാട്ടിൽ, ഭാരവാഹികളായ വി.സി ദേവസി, കെ ഒ ജോസ് , ജോർജ്ജ് കോട്ടയ്ക്കൽ, മത്തായി ചെമ്പിശ്ശേരി, മാത്തച്ഛൻ പടയാട്ടിൽ, രാജു കോട്ടക്കൽ, കെ പി ജോസഫ് , ജോഷി പാറയ്ക്കൽ , ഡെനി പോൾ, ഡേവിഡ് പുതുശ്ശേരി, ജെ വി ജെ ഭാരവാഹികളായ വിനോദ്, ജോബി തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങൾക്ക് എന്നും അഭയഗേഹമായ അമല ഹോംസ് എന്ന സ്നേഹ തണൽ, കാരുണ്യത്തിന്റെ കരുതലൊരുക്കി ആമ്പുലൻസ് സർവ്വീസ് ഒരുക്കുന്നതിൽ അതിയായ സന്തോഷമുണ്ടന്നും 24 മണിക്കൂറും കേരളത്തിലുടനീളം ആമ്പുലൻസ് സർവ്വീസ് സേവനം ലഭ്യമാക്കുമെന്നും ആവശ്യക്കാർ 7594059266/9744651004 -ൽ ബന്ധപ്പെടണമെന്നും അമല ഹോംസ്പാലിയേറ്റീവ് കെയർ ഭാരവാഹികൾ അറിയിച്ചു
Post Your Comments