
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസിൽ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയർ അറിയിച്ചതിനെത്തുർന്നാണ് കേസ് മാറ്റിയത്.
Post Your Comments