ചെന്നൈ: സനാതന ധർമ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊൻമുടിയുടെ വിവാദ പരാമർശം.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധർമ്മത്തെ എതിർക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങൾ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധർമ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാർട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കിൽ രാഷ്‌ട്രീയ ശക്തി വേണം’-.പൊൻമുടിയുടെ പ്രസംഗം ഇങ്ങനെ പോകുന്നു.
നേരത്തെ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് ഡിഎംകെ നേതാവ് എ രാജയും രംഗത്തെത്തിയിരുന്നു. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നാണ് രാജയുടെ പ്രതികരണം. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്നും ഇയാൾ പറഞ്ഞു. ഉദയനിധിക്കെതിരെ സ്ത്രീകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധത്തിലാണ്. ഉദയനിധിയുടെ ഫോട്ടോയിൽ ചെരിപ്പ് കൊണ്ട് അടിക്കുന്നത് വൈറൽ ആയിരുന്നു.
Post Your Comments