സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, സെപ്റ്റംബറിലെ താഴ്ന്ന നിരക്കിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില ചാഞ്ചാട്ടത്തിലാണ്. സെപ്റ്റംബർ 4-ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഉയർന്ന നിരക്ക്. ആഗോളതലത്തിൽ നേരിയ ഉയർച്ചയിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4.33 ഡോളർ ഉയർന്ന് 1,923.38 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്.
Post Your Comments