KeralaLatest NewsNews

രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാട്: മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കള്ളപ്പണമെന്നതടക്കമുള്ള ആരോപണങ്ങളെ അദ്ദേഹം പൂർണമായും തള്ളി.

Read Also: പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രി: ആരോപണവുമായി വി ഡി സതീശൻ

രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടാണെന്നും പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. ഒരു സംരംഭക, അവർ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താൽ കരാറിൽ ഏർപ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറിൽ ഏർപ്പെട്ട കമ്പനികൾക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകൻ (public servant) എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയിൽ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം (whisper) പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിലോ ഇന്ററിം സെറ്റിൽമെന്റ് ഓർഡറിലോ ഉള്ളതായി പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: ‘എജ്ജാദി അഡ്ജസ്റ്റ്മെന്റ് നാടകം,തുരുമ്പിച്ച ഇക്കിളിക്കഥ ചാണ്ടി സ്നേഹം സമം ചേർത്ത് തിളപ്പിച്ചെടുക്കുന്നു’:സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button