KeralaLatest NewsNews

നേടിയിട്ടുള്ള എല്ലാ പദവികളും പാർട്ടി നൽകിയത്: സ്ഥാനം ഇല്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇത്രയും കാലം നേടിയിട്ടുള്ള എല്ലാ പദവികളും തന്റെ പാർട്ടി നൽകിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌യുവിന്റെ ഒരു യൂണിറ്റ് സെക്രട്ടറി മുതൽ താൻ ഇത്രയും കാലം നേടിയിട്ടുള്ള തന്റെ എല്ലാ പദവികളും തന്റെ പാർട്ടി നൽകിയതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അപ്പോൾ സ്വാഭാവികമായും പാർട്ടി നേതൃത്വത്തിന് തന്നെപ്പറ്റിയുള്ള ഒരു കാഴ്ചപ്പാട് ഉണ്ട്. തന്നെ അവർക്ക് വ്യക്തമായി അറിയാം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും തന്നെ വ്യക്തമായി അറിയാം.

Read Also: മകളുടെ വിവാഹ ദിവസം ഭൂമി ദാനം ചെയ്ത് മാതൃകയായി ബി ജെ പി നേതാവ്

എന്റെ പ്രവർത്തനം എങ്ങനെ മുന്നോട്ടു കൊണ്ടു പോണമെന്ന് അവർ തീരുമാനിച്ചോട്ടെ. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജന ഖാർഗെയ്ക്കും തന്നെപ്പറ്റി അറിയാം. കോൺഗ്രസ് പ്രസിഡന്റും രാഹുൽ ഗാന്ധിയും സോണി ഗാന്ധിയുമാണ് തീരുമാനമെടുക്കേണ്ടത്. അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ അവർക്ക് പ്രശ്‌നങ്ങൾ കാണുമായിരിക്കുംമെന്നും അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വിശദമാക്കി.

അതുകൊണ്ട് അവർ എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുകയാണ്. ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഒരു സ്ഥാനവും ഇല്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത നിരവധി പേർ ഈ പാർട്ടിയിൽ ഉണ്ട് അത് വച്ച് നോക്കുകയാണെങ്കിൽ തനിക്ക് പാർട്ടിയിൽ ലഭിച്ച പദവികളും, അംഗികാരങ്ങളും എത്രയോ വലുതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: പാരസെറ്റമോള്‍ കഴിച്ച്‌ ആത്മഹത്യചെയ്യുന്നവർ കൂടുന്നു!! മരുന്നിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ

shortlink

Related Articles

Post Your Comments

Related Articles


Back to top button