ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സൂപ്പർ പവർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രി: ആരോപണവുമായി വി ഡി സതീശൻ
ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് തങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു സൂപ്പർ പവറായി മാറുകയും ചൈനയേക്കാൾ മുന്നേറുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്കൻ യൂണിയനെ ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആലിംഗനം ചെയ്തത് വൈകാരിക നിമിഷമായിരുന്നു. ആഫ്രിക്കൻ യൂണിയനെ ജി 20 പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നതിന് മുമ്പ് ചർച്ച നടക്കുമെന്ന് താൻ കരുതിയിരുന്നു. എന്നാൽ ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ജി 20യിലേക്ക് ഉൾപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments