MollywoodLatest NewsKeralaNewsEntertainment

പ്രതികാരദാഹത്തിൽ നിന്നും അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ലകമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കണം: ഷമ്മി തിലകൻ

അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ ആരോപണം ഉയർന്നതിനു പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നെന്ന് ഷമ്മി തിലകൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

read also: വിവാഹവാഗ്ദാനം നല്‍കിവഞ്ചിച്ചു, ലെെംഗികാതിക്രമ പരാതിയുമായി നടി, സംവിധായകനെ ചോദ്യം ചെയ്യും

ഷമ്മി തിലകന്റെ കുറിപ്പ്

ഉമ്മൻചാണ്ടി സാര്‍ മാപ്പ്..!
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..!
ഒപ്പം..
പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാൻ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷൻ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button