Latest NewsKeralaNews

നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു: പി ജയരാജന്റെ മകനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജിനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ ഡിവൈഎഫ്‌ഐ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്ന ആരോപണമാണ് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഉയർത്തിയിട്ടുള്ളത്. ഡിവൈഎഫ്‌ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയ്ക്കെതിരെയുള്ള ജെയ്ൻ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരോപണം.

Read Also: ‘ഗണേഷ് കുമാർ 6 മാസം തടവിൽ പാർപ്പിച്ചു, പിന്നാമ്പുറ കഥകൾ പറയിപ്പിക്കരുത്’: സോളാർ കേസിലെ പരാതിക്കാരി

ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജെയ്ൻ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന്റെ മോശം ഭാഷയിലുള്ള ഒരു കമന്റ് ഫെയ്സ്ബുക്കിലിട്ടത്. ഇത്തരക്കാരാണ് സംഘടനയെ ഭാവിയിൽ നയിക്കേണ്ടത് എന്ന് മോശം ഭാഷയിലുള്ള വാക്കുപയോഗിച്ച് ജെയ്ൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കിയിരുന്നു.

തൊട്ടു പിന്നാലെ കിരൺ അർജുൻ ആയങ്കിയുടെ വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് സ്വർണക്കടത്ത് കേസിൽ പങ്കുള്ള ഒരാളാടൊപ്പമാണ് വിവാഹത്തിൽ കിരൺ പങ്കെടുത്തതെന്നുള്ള ആരോപണവും ജെയ്ൻ ഉന്നയിച്ചിരുന്നു.

Read Also: ആർ.എസ്.എസ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു, അത് സംഭവിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്; രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button