തിരുവനന്തപുരം: കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖംമൂടി ധരിച്ച രണ്ട് പേർ കാർ ഉപയോഗിച്ച് എടിഎം മിഷൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമം നടത്തുന്നതായിരുന്നു വീഡിയോയിലുള്ളത്. കൃത്യസമയത്ത് പോലീസ് എത്തിയതോടെ പ്രതികളുടെ ശ്രമം പാളി.
സിസിടിവി ക്യാമറയിൽ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. യെലംബഘട്ട മേഖലയിൽ മഹാരാഷ്ട്ര ബാങ്കിന്റെ എടിഎം മെഷീൻ തകർത്ത് പണം കൊള്ളയടിക്കാനുള്ള ശ്രമമാണ് കള്ളന്മാർ നടത്തിയത്. ഇതിനായി എടിഎം മിഷനിൽ കയർ കെട്ടി, ആ കയർ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കെട്ടിയതിന് ശേഷം കാർ ഓടിച്ചായിരുന്നു എടിഎം തകർക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത്.
Read Also: മകനെ അക്രമി സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു: അച്ഛൻ മർദനമേറ്റ് മരിച്ചു
Post Your Comments