KottayamLatest NewsKeralaNattuvarthaNews

യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി

3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി.

read also: ബിജെപിയും കോണ്‍ഗ്രസും കൈക്കോര്‍ത്തു; പഴയ ക്യാപ്‌സ്യൂള്‍ ഇറക്കി ജെയ്ക്.സി.തോമസ്

വൻ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മനാണ് വിജയിച്ചത്. ഇതിന്റെ ആഹ്ലാദ പ്രകടനങ്ങൾ നടക്കുന്നതിനിടയിലാണ് സിപിഎം പാർട്ടി ഓഫീസിൻ്റെ മുന്നിൽ സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.

സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button