ThiruvananthapuramLatest NewsKeralaNattuvarthaNews

റെയിൽവേയുടെ പാറ മോ​ഷ്ടി​ച്ചു​ക​ട​ത്തി: രണ്ടുപേർ അറസ്റ്റിൽ

നെ​യ്യാ​റ്റി​ൻ​ക​ര ന​ടൂ​ർ​കൊ​ല്ല മാ​ങ്കോ​ട്ടു​കോ​ണം സാം ​നി​വാ​സി​ൽ സാ​മ്രാ​ജ് (27), കാ​രോ​ട്ടു​കോ​ണം സ്വ​ദേ​ശി ടി. ​അ​ജി (33) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: പാ​ത ഇ​ര​ട്ട​പ്പി​ക്ക​ലി​ന്​​ റെ​യി​ൽ​വേ എ​ത്തി​ച്ച പാ​റ മോ​ഷ്ടി​ച്ചു ​ക​ട​ത്തി​യ ര​ണ്ടം​ഗ​സം​ഘ​ത്തെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​ഴ്സ് (ആ​ർ.​പി.​എ​ഫ്) പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ൻ​ക​ര ന​ടൂ​ർ​കൊ​ല്ല മാ​ങ്കോ​ട്ടു​കോ​ണം സാം ​നി​വാ​സി​ൽ സാ​മ്രാ​ജ് (27), കാ​രോ​ട്ടു​കോ​ണം സ്വ​ദേ​ശി ടി. ​അ​ജി (33) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

പാ​റ​ശ്ശാ​ല​ക്കും നെ​യ്യാ​റ്റി​ൻ​ക​ര​ക്കും ഇ​ട​യി​ലു​ള്ള റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്ത് നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. ബു​ധ​നാ​ഴ്ച ഇ​വി​ടെ​നി​ന്ന്​ 18,000 രൂ​പ വി​ല വ​രു​ന്ന പാ​റ മൂ​ന്ന്​ ലോ​ഡു​ക​ളി​ലാ​യി സം​ഘം മോ​ഷ്ടി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്.

Read Also : ചാക്കില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, കൊല്ലപ്പെട്ടത് വൈദികനാണെന്ന് സംശയം

അ​മ​ര​വി​ള ന​ടൂ​ർ​കൊ​ല്ല റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്ത് നി​ന്ന്​​ പാ​റ ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ അ​റ​സ്റ്റ്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലാ​ണ് പാ​റ എ​ത്തി​ച്ച​തെ​ന്ന്​ പി​ടി​യി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി. തു​ട​ർ​ന്ന്, ആ​ർ.​പി.​എ​ഫ് സം​ഘം ഇ​വി​ടെ എ​ത്തി ര​ണ്ടു​ലോ​ഡ്​ പാ​റ പി​ടി​ച്ചെ​ടു​ത്തു.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​ൽ പ​ല​യി​ട​ത്തും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. തൊ​ണ്ടി​മു​ത​ലും പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button