ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതിയുള്ള സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ54 5ജി. ഏകദേശം ആറ് മാസം മുൻപാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരുടെ മനം കീഴടക്കാൻ ഈ ഹാൻഡ്സെറ്റ് എത്തിയത്. മാസങ്ങൾക്ക് ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഗാലക്സി എ54-ന്റെ പുതിയൊരു കളർ വേരിയന്റാണ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വൈറ്റ് കളർ വേരിയന്റാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാം.
ഗാലക്സി എ54 5ജിയുടെ പുതിയ കളർ ഓപ്ഷൻ 256 ജിബി വേരിയന്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്. അതിനാൽ, ഇനി മുതൽ മറ്റ് കളർ വേരിയന്റുകൾക്കൊപ്പം ഈ സ്റ്റോറേജ് ഓപ്ഷനിൽ വൈറ്റ് കളർ ലഭ്യമാകും. 256 ജിബി വേരിയന്റിന്റെ ഇന്ത്യൻ വിപണി വില 36,999 രൂപയാണ്. പ്രാരംഭ വിൽപ്പന സമയത്ത് ഗംഭീര ബാങ്ക് ഓഫറുകൾ സാംസംഗ് ലഭ്യമാക്കിയിരുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും, ക്ലോസ് അപ്പ് ഷോട്ടുകൾക്കായി 5 മെഗാപിക്സൽ മാക്രോ ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
Also Read: സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം: കൊല കവര്‍ച്ചാ ശ്രമത്തിനിടെ
Post Your Comments