ThiruvananthapuramNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും പ​ണ​വും ക​വ​ർ​ന്നു: പ്രതി അറസ്റ്റിൽ

ക​ല്ല​യം സ്നേ​ഹന​ഗ​ർ തേ​ക്കും​മൂ​ട് കോ​ള​നിയില്‌ ​അ​ജി​കു​മാ​ർ(40) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും പ​ണ​വും ക​വ​ർ​ന്ന​യാ​ൾ പൊലീസ് പിടിയിൽ. ക​ല്ല​യം സ്നേ​ഹന​ഗ​ർ തേ​ക്കും​മൂ​ട് കോ​ള​നിയില്‌ ​അ​ജി​കു​മാ​ർ(40) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊലീ​സ് ആണ് പി​ടി​കൂ​ടിയത്.

ക​ല്ല​യ​ത്തെ മ​ന്ത്ര​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം നടന്നത്. 500 രൂ​പ വി​ല​യു​ള്ള കാ​ണി​ക്ക​വ​ഞ്ചി​യും ഇ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന 2,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും സൈ​ബ​ർ സെ​ല്ലിന്‍റെയും സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ്ടി​ച്ചെ​ടു​ത്ത കാ​ണി​ക്ക​വ​ഞ്ചി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പാ​റ​യി​ടു​ക്കി​ൽ ഉ​പേ​ക്ഷി​ച്ച​ നിലയിൽ കണ്ടെത്തി.

Read Also : അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്

മോ​ഷ്ടി​ച്ചെ​ടു​ത്ത പ​ണം മ​ദ്യ​പി​ക്കു​ന്ന​തി​നുവേ​ണ്ടി ചെ​ല​വ​ഴി​ച്ച​താ​യി പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മ​ണ്ണ​ന്ത​ല സി​ഐ ബൈ​ജു, എ​സ്​ഐ സ​മ്പ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button