Latest NewsKeralaNews

മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം: അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുൻ ഭർത്താവിനൊപ്പം താൽക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ കുണ്ടറ മുൻ എസ്എച്ച്ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

Read Also: ‘ഇന്ത്യ എനിക്ക് വളരെ അടുപ്പമുള്ള, പ്രിയപ്പെട്ട രാജ്യം’: ഇന്ത്യയുടെ മരുമകൻ വിളി തനിക്ക് സ്‌പെഷ്യൽ ആണെന്ന് ഋഷി സുനക്

2020 ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് കുണ്ടറ എസ്എച്ച്ഒ, മുൻ ഭർത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന് ആരോപിച്ച് കുണ്ടറ ലീനാ സദനത്തിൽ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോടതി ഉത്തരവ് പ്രകാരമാണ് കുണ്ടറ എസ്എച്ച്ഒ പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതി വിധി പ്രകാരം മുൻഭർത്താവിനൊപ്പം മകളെ വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരി തട്ടിക്കയറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാരിയുടെ പിതാവിനെതിരെ കേസെടുത്തു.

എന്നാൽ കോവിഡ് ലോക്ക് ഡൗൺ നിലനിന്നതു കൊണ്ടാണ് മകളെ മുൻ ഭർത്താവിനൊപ്പം അയക്കാത്തതെന്ന് പരാതിക്കാരി അറിയിച്ചു. എഴുപത്തിയഞ്ചു വയസ്സുള്ള തന്റെ പിതാവിനെ യൂണിഫോമിട്ട പോലീസുകാർ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു. ലോക്ക് ഡൗൺ കാരണം മകളെ അയക്കാനാവില്ലെന്ന് കുണ്ടറ എസ്എച്ച്ഒയ്ക്ക് താൻ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്റെ മുൻ ഭർത്താവ് പോലീസുകാരുടെ സാനിദ്ധ്യത്തിൽ തന്നെ മർദ്ദിച്ചിട്ടും പോലീസുകാർ മൗനം പാലിച്ചതായി പരാതിയിൽ പറയുന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി കമ്മീഷൻ നിരീക്ഷിച്ചു.

പരാതിക്കാരിയുടെ വീട്ടിൽ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Read Also: മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം കഴിക്കുന്നതിനാൽ; ഐഐടി ഡയറക്ടറുടെ വിചിത്ര കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button