ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാലാണെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ. ബെഹ്റയുടെ വിചിത്ര കണ്ടെത്തൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനും മേഘസ്‌ഫോടനത്തിനും കാരണം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് അവകാശപ്പെടുന്നതിനിടെ മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളോട് പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
‘നല്ല മനുഷ്യരാവാന്‍ എന്താണ് ചെയ്യേണ്ടത്’ എന്ന് ഐഐടി ഡയറക്ടര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നു. ‘മാംസം കഴിക്കാതിരിക്കുക. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുക’ എന്നതാണ് ചെയ്യേണ്ടതെന്ന് വിദ്യാര്‍ഥികളോട് ഐഐടി ഡയറക്ടര്‍ പറയുന്നത്. മൃഗങ്ങളെ കൊല്ലുന്നതും പരിസ്ഥിതി പ്രശ്നങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും, ഇപ്പോൾ നോക്കിയാൽ അത് കാണാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
‘ഹിമാചൽ പ്രദേശിന് കാര്യമായ തകർച്ചയുണ്ടാകും. മൃഗങ്ങളെ കൊല്ലുന്നതും പ്രകൃതി ദുരന്തങ്ങളും തമ്മിൽ ബന്ധമുണ്ട്. ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ അവിടെയുണ്ട്. നിങ്ങൾ അവിടെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു. നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നത് പരിസ്ഥിതിയുടെ തകർച്ചയ്ക്ക് കാരണമാകുന്നു. വലിയ മണ്ണിടിച്ചിലുകളും മേഘവിസ്ഫോടനങ്ങളും വീണ്ടും വീണ്ടും നമ്മള്‍ കാണുന്നു. അതെല്ലാം മാംസം കഴിക്കുന്നതിന്റെ പരിണിത ഫലമാണ്’, അദ്ദേഹം വാദിച്ചു.
Post Your Comments