Latest NewsNewsIndia

‘ഇന്ത്യ എനിക്ക് വളരെ അടുപ്പമുള്ള, പ്രിയപ്പെട്ട രാജ്യം’: ഇന്ത്യയുടെ മരുമകൻ വിളി തനിക്ക് സ്‌പെഷ്യൽ ആണെന്ന് ഋഷി സുനക്

ന്യൂഡൽഹി: തനിക്കേറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തനിക്ക് വളരെ അടുപ്പമുള്ളതും പ്രിയപ്പെട്ടതുമായ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ മരുമകൻ’ വിളി തനിക്ക് സ്‌പെഷ്യൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാൻ ജി 20 ഉച്ചകോടിയിലേക്ക് പോകുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു. ഏറ്റവും ദുർബലരായവരെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ മരുമകൻ വിളിയിൽ സ്നേഹമുണ്ട്. അത് സ്‌പെഷ്യൽ ആണ്. ഉച്ചകോടി ചർച്ചകളിൽ യു.കെയുടെ അജണ്ടയിലെ പ്രധാന വിഷയമാണ് റഷ്യ-ഉക്രെയ്ൻ സംഘർഷം. ചർച്ചയിൽ ഇന്ത്യയുടെ പങ്കും സ്വാധീനവും പ്രാധാന്യമേറിയതാണ്. വീണ്ടും, വ്‌ളാഡിമിർ പുടിൻ G20 യിൽ മുഖം കാണിക്കുന്നതിൽ പരാജയപ്പെടുന്നു. സ്വന്തം നയതന്ത്ര പ്രവാസത്തിന്റെ ശില്പിയായ അദ്ദേഹം, തന്റെ കൊട്ടാരത്തിൽ ഇരുന്ന് വിമർശനങ്ങളെയും യാഥാർത്ഥ്യത്തെയും തടയുന്നു’, സുനക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഹിന്ദുവായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് ഋഷി സുനക് പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലാണ് ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗധരിയാണ് ഇവരെ സ്വീകരിച്ചത്. രുദ്രാക്ഷവും ഭഗവത് ഗീതയും ഹനുമാന്‍ ചാലിസയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button