കാഞ്ഞങ്ങാട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ നടുവിൽ ബേക്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷാ(38)ണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഇയാൾ പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ഇയാളെ വെള്ളരിക്കുണ്ട് പൊലീസാണ് പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ പരപ്പ ടൗണിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റിൽ നിന്ന് പ്രതി അര ലക്ഷത്തിലേറെ രൂപയും സ്വർണ ചെയിനുമാണ് മോഷ്ടിച്ചത്.
Read Also : വീടിനകത്ത് പായസവിതരണം, പുറത്ത് കൈതോലപ്പായ ഉയര്‍ത്തി പ്രവർത്തകർ: ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സന്തോഷിനെതിരെ മോഷണക്കേസുകളുണ്ട്. സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. മലഞ്ചരക്ക് സാധനങ്ങൾ കവർച്ച നടത്തുന്നതാണ് സന്തോഷിന്റെ പ്രധാന കവർച്ചാ രീതി. പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments