Latest NewsNewsBusiness

എഐ സൂപ്പർ കമ്പ്യൂട്ടർ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്യം ഇത്

യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കറായ എൻവിഡിഎയുടെ പങ്കാളിത്തത്തോടെയാണ് പുതിയ ബിസിനസ് മേഖലയിലേക്കുള്ള ചുവടുവെയ്പ്പ്

രാജ്യത്ത് എഐ കമ്പ്യൂട്ടറുകളുടെ നിർമ്മാണ മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഉടൻ തന്നെ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കറായ എൻവിഡിഎയുടെ പങ്കാളിത്തത്തോടെയാണ് പുതിയ ബിസിനസ് മേഖലയിലേക്കുള്ള ചുവടുവെയ്പ്പ്. അതേസമയം, ജിയോയും എൻവിഡിയയും ചേർന്ന് അത്യാധുനിക എഐ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിലയൻസ് ജിയോ ഇൻഫോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ അംബാനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ആർട്ടിഫിഷൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ ചിപ്പുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനോടൊപ്പം സിപിയു, ജിപിയു, നെറ്റ്‌വർക്കിംഗ്, എഐ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും, ഏറ്റവും നൂതനമായ എഐ മോഡലുകൾ സൃഷ്ടിക്കുന്നതിനുള്ള മാതൃകകളും ഉൾപ്പെടെ എൻഡ്-ടു-എൻഡ് സൂപ്പർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയും എൻവിഡി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ടെക്നോളജി രംഗത്തും അതിവേഗം ആധിപത്യം നേടാൻ റിലയൻസ് ഇൻഡസ്ട്രീസിന് സാധിക്കുന്നതാണ്.

Also Read: ഭക്ഷണം കഴിച്ചശേഷം കുറച്ച്‌ പെരുംജീരകം കഴിക്കുന്നത് എന്തിനു? അറിയാം ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button